മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന് വൻ വരവേൽപ്പാണ് കേരളത്തിൽ ഉൾപ്പെടെ ലഭിച്ചത്. മികച്ച പ്രതികരണത്തോടെ ആദ്യഭാഗം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. ഇപ്പോഴിതാ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുകയാണ്.
പൊന്നിയിന്‍ സെല്വന് ഉത്തരേന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെടാത്തതിന് കാരണം വ്യക്തമാക്കി കാര്‍ത്തി
അതേസമയം പൊന്നിയിൻ സെൽവൻ 2 കേരളത്തിൽ 350ലേറെ തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ഈ മാസം 28ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
സംവിധായകൻ മണിരത്നത്തിന്റെ നേതൃത്വത്തിൽ സിനിമയിലെ നടീനടന്മാർ നാളെ കൊച്ചിയിലെത്തും. വൈകിട്ട് ആറുമണിക്ക് ദർബാർ ഹാൾ മൈതാനത്തെ പൊതു പരിപാടിയിലും സംഘം പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക