കേന്ദ്രത്തിന്റെ വിഷു സമ്മാനമായാണ് കേരളത്തിന് വന്ദേഭാരത് ട്രെയിൻ ലഭിച്ചത്. എന്നാൽ ട്രെയിനിന് പാലക്കാട് ജില്ലയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി കേന്ദ്രമന്ത്രി വി. മുരളീധരൻ അറിയിച്ചു.
പെൻഷനെത്തി; കെഎസ്ആർടിസിയിൽ ശമ്പള ബാക്കി അനുവദിച്ചില്ല
ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകിയിട്ടുണ്ട്. ശബരിമല തീർഥാടകർ ആശ്രയിക്കുന്ന ചെങ്ങന്നൂരിനെയും കേരളത്തിലെ വലിയ സ്റ്റേഷനുകളിൽ ഒന്നായ ഷോർണൂരിനെയും സർവീസിന്റെ ഭാഗമാക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക