രജനീകാന്തിനെ നായകനാക്കിക്കൊണ്ട് നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. ദർബാർ എന്ന ചിത്രത്തിന് ശേഷം ഒരുങ്ങുന്ന രജനി ചിത്രം ആണിത്. രജനികാന്ത് ചിത്രങ്ങൾക്ക് കേരളത്തിൽ ഉൾപ്പെടെ വൻ വരവേൽപ്പാണ് ലഭിക്കാറുള്ളത്.
പൊന്നിയിൻ സെൽവൻ രണ്ടാംഭാഗം ; പ്രദർശനം 350ലേറെ തീയേറ്ററുകളിൽ
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. എന്നാലിപ്പോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന വാർത്തയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ രജനീകാന്തിന്റെ ഭാഗങ്ങൾ പൂർത്തിയായതായി സംവിധായകൻ നെൽസൺ വ്യക്തമാക്കി. വൈകാതെ തന്നെ ചിത്രം പ്രദർശനത്തിനെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക