താൻ അമ്മയാകാൻ ഒരുങ്ങുന്ന വിവരം കഴിഞ്ഞ ദിവസമാണ് നടി ഇലിയാന ഡിക്രൂസ് അറിയിച്ചത്. ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോയും ‘മാമ’ എന്നെഴുതിയ ഒരു ലോക്കറ്റും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. നിന്നെ കാണാൻ ഇനിയും കാത്തിരിക്കാൻ വയ്യ എന്ന അടിക്കുറിപ്പോടെ ആണ് താരം സന്തോഷ വാർത്ത പങ്കുവച്ചത്.
എന്നാൽ കുഞ്ഞിന്റെ അച്ഛനെ കുറിച്ചുള്ള വിവരങ്ങൾ ഇലിയാന ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതോടെ പോസ്റ്റിന് താഴെ കുട്ടിയുടെ അച്ഛന്റെ പേര് തിരക്കി നിരവധി പേർ കമന്റുകൾ ഇടുന്നുണ്ട്. ഓസ്ട്രേലിയൻ ഫോട്ടോഗ്രാഫർ ആയ ആൻഡ്രൂ നീബോണുമായി ഇലിയാന പ്രണയത്തിലായിരുന്നു. എന്നാൽ 2019ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം കത്രീന കെെഫിന്റെ സഹോദരൻ സെബാസ്റ്റ്യനുമായി പ്രണയത്തിലാണ് എന്ന് വാർത്തകൾ വന്നിരുന്നു.
അതേസമയം, ഇലിയാനയെ അനുകൂലിച്ച് നിരവധി കമന്റുകൾ വരുന്നുണ്ട്. ഇത്തരം കാര്യങ്ങൾ വിശദീകരിക്കേണ്ട എന്ത് ബാദ്ധ്യതയാണ് ഇലിയാനയ്ക്ക് ഉള്ളതെന്ന് ചിലർ ചോദിച്ചു. അവരുടെ പേഴ്സണൽ കാര്യത്തിൽ ഇടപെടേണ്ട കാര്യം ആർക്കും ഇല്ലെന്നാണ് ചിലർ മറുപടി നൽകിയിരിക്കുന്നത്.
തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷ സിനിമകളിലൂടെ ഏറെ സുപരിചിതയായ നടിയാണ് ഇലിയാന. തെലുങ്ക് ഭാഷാ ചിത്രം ദേവദാസിലൂടെയാണ് താരം സിനിമാരംഗത്തെത്തിയത്. പോക്കിരി(2006), മുന്ന (2007), ജൽസ (2008), ജൂലായ് (2012) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിലെ മുൻനിര നടിയായ ഇലിയാന മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക