ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും അച്ഛനാവുന്നു. നെയ്മറുടെ കാമുകിയും മോഡലുമായ ബ്രൂണ ബിയാൻകാർഡി ഗർഭിണിയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
31കാരനായ നെയ്മറുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ കാമുകി കരോലീന ഡാൻറാസിൽ നെയ്മർക്ക് 12 വയസുള്ള മകനുണ്ട്. ഡേവി ലൂക്കയെന്നാണ് മകൻറെ പേര്.
ബ്രൂണയും നെയ്നമറുമൊത്തുള്ള ചിത്രത്തിന് താഴെ മുൻ താരങ്ങളും നിലവിലെ സഹതാരങ്ങളും അടക്കം നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെ ബ്രൂണ തന്നെയാണ് ഗർഭിണിയാണെന്ന വിവരം പുറത്തുവിട്ടത്. ബ്രൂണയുടെ വയറിൽ ചുംബിക്കുകയും ചെവിയോർത്തിരിക്കുകയും ചെയ്യുന്ന നെയ്മറുടെ ചിത്രവും ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
പി എസ് ജിയിൽ നെയ്മറുടെ സഹതാരമായ മാർക്കൊ വെറാറ്റി, ബ്രസീൽ ടീമിലെ സഹതാരമായ റിച്ചാർലിസൺ എന്നിവരെല്ലാം നെയ്മർക്കും ബ്രൂണക്കും ആശംസ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക