നാളെയാണ് സംസ്ഥാനത്ത് പെരുന്നാൾ ആഘോഷം. പെരുന്നാൾ ദിനത്തിൽ കർശന നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. പെരുന്നാൾ ആഘോഷിക്കുന്നതിന്റെ പേരിൽ ബൈക്കുമായി റോഡിൽ അഭ്യാസപ്രകടനം നടത്താൻ ഒരുങ്ങുന്നവർക്ക് മുന്നറിയിപ്പ് നൽകുകയാണ്. ഇത്തരത്തിൽ അഭ്യാസപ്രകടനം നടത്തുന്നവരെ പിടിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന നടക്കും.
പൊറോട്ട ആണുങ്ങൾക്ക് കൊടുക്കും, ബാക്കി ഉണ്ടെങ്കിൽ പെണ്ണുങ്ങൾക്ക് കഴിക്കാം: അനാർക്കലി മരക്കാർ
ദേശീയ സംസ്ഥാനപാതകൾ, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ എന്നിവ കേന്ദ്രീകരിച്ച് മഫ്തിയിൽ ക്യാമറ ഉപയോഗിച്ച് ആയിരിക്കും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. രാപ്പകൽ ഭേദമന്യേ പരിശോധന നടക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും പരിശോധനയുണ്ടാകും. മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗ്, അമിതവേഗം, മൂന്നു പേരെ കയറ്റിയുള്ള ഇരുചക്ര വാഹന യാത്ര, സിഗ്നൽ ലംഘിക്കൽ എന്നിങ്ങനെ കുറ്റങ്ങൾക്ക് പിഴയ്ക്കു പുറമെ ലൈസൻസ് റദ്ദാക്കാനും നിർദ്ദേശമുണ്ട്. മാത്രമല്ല വാഹനവുമായി കുട്ടികൾ നിരത്തിലിറങ്ങുന്നത് തടയാൻ രക്ഷിതാക്കൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക