രൺവീർ സിംഗുമായുള്ള 12 വർഷത്തെ ബന്ധം അവസാനിപ്പിക്കാൻ യഷ് രാജ് ഫിലിംസ്. തുടർച്ചയായി മൂന്ന് ചിത്രങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് രൺവീറിന്റെ ആദ്യ നിർമ്മാതാക്കൾ കൂടിയായ വൈആർഎഫ് നടനുമായി ഇനി സിനിമകളില്ലെന്ന കടുത്ത തീരുമാനമെടുക്കുന്നത്.
ഇരുകൂട്ടരും തമ്മിൽ സംസാരിച്ച് സൗഹൃതപരമായ വേർപിരിയലാകും ഇതെന്നാണ് റിപ്പോർട്ട്. മനീഷ് ശർമ്മയുടെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ ‘ബാൻഡ് ബാജാ ബാരാത്തി’ലൂടെയാണ് രൺവീർ സിംഗ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
യഷ് രാജ് ഫിലിംസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ചിത്രം നടന് മികച്ച തുടക്കമായിരുന്നു. എന്നാൽ കൊവിഡിന് ശേഷം പുറത്തിറങ്ങിയ രൺവീറിന്റെ സിനിമകൾ പൂർണ്ണ പരാജയങ്ങളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക