ഇപ്പോൾ 12 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളിൽ നിന്നും ഭീകരർ വെടിയുതിർത്തുവെന്നാണ് എൻഐഎ അന്വേഷണത്തിലെ കണ്ടെത്തൽ. അങ്ങനെയെങ്കിൽ ഭീകരർ എണ്ണത്തിൽ കൂടുതലുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ഇതോടൊപ്പം സ്ഥലത്ത് നിന്നും ചൈനീസ് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ഭീകരർ ചൈനീസ് വെടിയുണ്ടകളുപയോഗിച്ചുവെങ്കിൽ അയൽ രാജ്യത്തിന്റെ പിന്തുണയോടെയെത്തിവരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
പൂഞ്ചിൽ കഴിഞ്ഞ ദിവസം സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സൈനികരുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക