പുതിയ കാരവാന് സ്വന്തമാക്കി നടൻ ടൊവിനോ തോമസ്. ഭാരത് ബെന്‍സിന്റെ 1017 ബിഎസ് 6 ഷാസിയിലാണ് ടൊവിനോയുടെ കാരവാന് നിർമിച്ചത്. കോതമംഗലത്ത് സ്ഥിതി ചെയ്യുന്ന ഓജസ് മോട്ടോഴ്സ് ആണ് നിര്‍മാതാക്കള്‍. പുത്തന്‍ കാരവാനൊപ്പമുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
എയർ സസ്പെൻഷനാണ് വാഹനത്തിനുള്ളത്. യാത്രകള്‍ക്കും ലോക്കേഷന്‍ ഉപയോഗങ്ങള്‍ക്കും ഒരുപോലെ ഉപകരിക്കും. ടോയിലറ്റ്, ബെഡ്റൂ, മേക്കപ്പ് റൂം, റോട്ടേറ്റ് ചെയ്യാവുന്ന ക്യാപ്റ്റന്‍ സീറ്റുകള്‍, രണ്ട് റിക്ലൈനര്‍ സീറ്റുകള്‍, റോള്‍സ് റോയ്സ് കാറുകളുടെ റൂഫില്‍ കാണുന്നതുപോലൂള്ള സ്റ്റാര്‍ ലൈറ്റ് മൂഡ് ലൈറ്റിങ് എന്നിവയുണ്ട്.
മിനി തീയറ്റർ ആണ് കാരവാനകത്തെ പ്രധാന സവിശേഷത. സോണിയുടെ 2000 വാട്സ് ഹോം തീയേറ്റർ മ്യൂസിക് സിസ്റ്റത്തോടൊപ്പം 55 ഇഞ്ച് ടി.വിയാണ് ഇതിനായി സജ്ജമാക്കിയത്. 170 ബി.എച്ച്.പി കരുത്തും 520 എന്‍.എം ടോര്‍ക്കും ഉൽപാദിപ്പിക്കുന്ന 3907 സി.സി 4 സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക