സിനിമയുടെയും ഗാനത്തിലൂടെയും പ്രേക്ഷകർക്കിടയിൽ ഹിറ്റായി മാറിയ ചിത്രമാണ് നാനി, കീർത്തി സുരേഷ് എന്നിവർ വേഷമിട്ട ദസറ എന്ന ചിത്രം. സമൂഹമാധ്യമങ്ങളിലൂടെയും ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
വർഷങ്ങൾക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും; ‘ഗരുഡൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ഏപ്രിൽ 27 മുതല്‍ ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് നടത്തും. ശ്രീകാന്ത് ഒധേല തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ജെല്ല ശ്രീനാഥ്, അര്‍ജുന പതുരി, വംശികൃഷ്ണ പി എന്നിവര്‍ സഹ തിരക്കഥാകൃത്തുക്കളാണ്. 65 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് എത്തിയിരിക്കുന്നത്. സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, സറീന വഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക