ഉല്‍പ്പാദനത്തില്‍ നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ. 70 ലക്ഷം യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് സുസുക്കി പുറത്തിറക്കിയിരിക്കുന്നത്.
നാനി, കീർത്തി സുരേഷ് ചിത്രം ‘ദസറ’ ഒടിടിയിലേക്ക്; 27 മുതൽ നെറ്റ്ഫ്ലിക്സിൽ
കമ്പനിയുടെ ഗുരുഗ്രാമിലെ ഖേര്‍ക്കി ധൗല പ്ലാന്റില്‍ നിന്ന് പുറത്തിറക്കിയ സുസുക്കി വി-സ്ട്രോം എസ്എക്സ് മോട്ടോര്‍ബൈക്കാണ് 70 ലക്ഷം തികച്ച ആഘോഷ യൂണിറ്റ്.
ഇന്ത്യയിൽ കമ്പനി പ്രവർത്തനം ആരംഭിച്ച് 17 വര്‍ഷത്തിന് ശേഷമാണ് ഈ ഉല്പാദന നേട്ടം കൈവരിക്കുന്നത്. സുസുക്കി ഇന്ത്യയുടെ ശ്രേണിയില്‍ നിലവില്‍ വി-സ്ട്രോം എസ്എക്സ്, ജിക്സര്‍ എസ് എഫ് 250, ജിക്സര്‍ 250, ജിക്സര്‍ എസ്എഫ്, ജികസര്, ആക്സസ് 125, അവെനിസ്, ബര്ഗ്മാന് സ്ട്രീറ്റ്, ബര്ഗ്മാന് സ്ട്രീറ്റ് ഇഎക്സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക