സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്താൻ സാധ്യത. വേനൽ മഴ ഇപ്പോഴും ലഭിക്കാത്ത ജില്ലകളുണ്ട്. എന്നാൽ വേനൽ മഴ മെച്ചപ്പെടുമെന്നും ചൂടിന് ആശ്വാസമാകുമെന്നും അറിയിപ്പ്. അതേസമയം രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.
എ.ഐ കാമറ കണ്ടെത്തുന്ന ഗതാഗത നിയമലംഘനത്തിന് തിങ്കളാഴ്ച നോട്ടീസ് അയച്ച് തുടങ്ങും
ഇടുക്കിയിൽ നാളെയും യെല്ലോ അലർട്ടായിരിക്കുമെന്നും അറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക