സോഷ്യൽ മീഡിയയിലെ മോശം പ്രവണതകൾക്കെതിരെ പ്രതികരിച്ച് ബോളിവുഡ് താരം സുനിൽ ഷെട്ടി. സോഷ്യൽ മീഡിയ നിരവധി ആളുകളുടെ ജീവിതം നശിപ്പിക്കുകയാണെന്നും സുനിൽ ഷെട്ടി പറഞ്ഞു.
തന്റെ മകൾ ആതിയ ഷെട്ടി ഓൺലൈനിൽ വളരെ മോശമായ രീതിയിലാണ് ആക്രമിക്കപ്പെടുന്നതെന്നും താരം പറഞ്ഞു. രൺവീർ ഷോ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യല്‍ മീഡിയ ഭരിക്കുന്ന ഇക്കാലത്ത് സ്വകാര്യത ഇല്ലാതാവുകയാണ്. നമ്മള് പറഞ്ഞ ഒരു വാചകത്തെ 15 രീതിയില്‍ എഡിറ്റ് ചെയ്യും, എന്നിട്ട് അത് മറ്റൊരു 15 തരത്തില്‍ പ്രചരിപ്പിക്കും.
ഇതൊക്കെ ചേര്‍ന്ന് ഞങ്ങളുടെ ജീവിതത്തെയാണ് ഇല്ലാതാക്കുന്നത്. സോഷ്യല്‍ മീഡിയയെ പേടിച്ച് ഞാന്‍ പലപ്പോഴും വാ തുറക്കാറില്ല- സുനിൽ ഷെട്ടി പറഞ്ഞു.
എല്ലാത്തിനും ഒരു പരിധിയുണ്ട്. ഞാനൊരു ഷെട്ടിയാണ്. അതുകൊണ്ട് തന്നെ ഞാന്‍ എക്കാലവും മിണ്ടാതിരിക്കില്ല. തിരിച്ചടിക്കാന്‍ തുടങ്ങിയാല്‍, ‘ദേ അയാള്‍ അയാളുടെ പവര്‍ വെച്ച് ഇതൊക്കെ ചെയ്യുകയാണ്’ എന്ന് അവര്‍ പറയുമായിരിക്കാം. പക്ഷെ ആ പറയുന്നവര്‍ എന്നെ എത്രത്തോളം ഉപദ്രവിച്ചെന്നും വേദനിപ്പിച്ചെന്നും ഒരിക്കലും മനസിലാക്കില്ല,’ സുനില്‍ ഷെട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക