പ്രധാനമന്ത്രിയോട് 100 ചോദ്യവുമായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യങ് ഇന്ത്യ ക്യാമ്പയിന് ഞായറാഴ്ച തുടക്കം മോദിയുടെ കേരളാ സന്ദർശന പശ്ചാത്തലത്തിലാണ് പരിപാടി .
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറും ഇടുക്കി, മലപ്പുറം ജില്ലകളിൽ തിങ്കളും വയനാട്ടിൽ ചൊവ്വാഴ്ചയുമാണ് പരിപാടി.
മാധ്യമങ്ങളെ വർഷങ്ങളായി കാണാത്ത പ്രധാനമന്ത്രിക്കു മുന്നിൽ യുവത നേരിടുന്ന നിരവധിയായ ചോദ്യങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം.
തൊഴിലില്ലായ്മ, ലിംഗ അസമത്വം, ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം, കാർഷിക നിയമം, വിലക്കയറ്റം, പൗരത്വ നിയമം, സ്വകാര്യവൽക്കരണം, കരാർവൽക്കരണം തുടങ്ങി കാലിക പ്രസക്തമായ നിരവധി ചോദ്യം യുവജനങ്ങൾ ഉയർത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക