മിതമായ അളവില്‍ പോലും മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പുതിയ പഠനം. പുതിയ പഠനം പറയുന്നതനുസരിച്ച്, ദിനംപ്രതി 25 ഗ്രാം മദ്യം കുടിക്കുന്ന സ്ത്രീകളിലും, ദിനംപ്രതി 45 ഗ്രാം മദ്യം കുടിക്കുന്ന പുരുഷന്മാരിലും മരണസാധ്യത കൂടുതലാണ് എന്നാണ്.
അമേരിക്കയിലെ മാത്രം സാഹചര്യം പരിശോധിക്കുകയാണെങ്കില്‍ 5 ഔണ്‍സ് മാത്രം വരുന്ന വൈനിലും, 12 ഔണ്‍സ് ബിയറിലും, 1.5 ഔണ്‍സ് വരുന്ന വാറ്റിലും ഏകദേശം 14 ഗ്രാം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്നാണ്. ഇത് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്.
5 ദശക്ഷത്തോളം ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ”ആരോഗ്യമുള്ള ശരീരത്തിനായി കഴിവതും മദ്യം ഒഴിവാക്കുന്നതാണ് നല്ലത് ”ഗവേഷകനായ കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സബ്സ്റ്റന്‍സ് യൂസ് റിസര്‍ച്ചിന്റെ ഡയറക്ടറും പൊതുജനാരോഗ്യ- സാമൂഹിക പ്രൊഫസറുമായ ടിം നൈമി വ്യക്തമാക്കി.
1980ലാണ് മിതമായ അളവില്‍ മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന പ്രചരണം ശക്തമായത്. ഫ്രാന്‍സില്‍ ദിവസവും മദ്യം കഴിക്കുന്ന ആളുകള്‍ക്കിടയില്‍ ഹൃദ്രോഗത്തിന്റെ തോത് കുറയുന്നുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയിരുന്നു ഇത്. എന്നാല്‍, ഈ വാദം തെറ്റാണെന്ന് തെളിഞ്ഞതോടെ അതിനെ ” ഫ്രഞ്ച് വിരോധാഭാസം” എന്ന് വിശേഷിപ്പിച്ചു. വാസ്തവം എന്താണെന്ന് പുറത്തുവന്നെങ്കിലും ആളുകള്‍ ഇപ്പോഴും അംഗീകരിക്കുന്നില്ലെന്നതാണ് വാസ്തവം. 13,500 പഠനങ്ങളെ മദ്യവ്യവസായം സ്വാധീനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മിതമായ അളവില്‍ പോലും മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പുതിയ കണ്ടെത്തല്‍. എല്ലാ ദിവസവും മിതമായ അളവില്‍ മദ്യം കഴിക്കുന്നത് ഹൃദ്രോഗത്തില്‍ നിന്നും മോചനം നല്‍കുമെന്നും, ആരോഗ്യം വര്ധിക്കുമെന്നൊക്കെയുള്ള വ്യാജ പ്രചരണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇത്തരം തെറ്റായ പ്രചരണങ്ങള്‍ ശരിയല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പുതിയ പഠനം പറയുന്നതനുസരിച്ച്, ദിനംപ്രതി 25 ഗ്രാം മദ്യം കുടിക്കുന്ന സ്ത്രീകളിലും, ദിനംപ്രതി 45 ഗ്രാം മദ്യം കുടിക്കുന്ന പുരുഷന്മാരിലും മരണസാധ്യത കൂടുതലാണ് എന്നാണ്. അമേരിക്കയിലെ മാത്രം സാഹചര്യം പരിശോധിക്കുകയാണെങ്കില്‍, 5 ഔണ്‍സ് മാത്രം വരുന്ന വൈനിലും, 12 ഔണ്‍സ് ബിയറിലും, 1.5 ഔണ്‍സ് വരുന്ന വാറ്റിലും ഏകദേശം 14 ഗ്രാം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്നാണ്. ഇത് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്.
5 ദശക്ഷത്തോളം ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ”ആരോഗ്യമുള്ള ശരീരത്തിനായി കഴിവതും മദ്യം ഒഴിവാക്കുന്നതാണ് നല്ലത് ”ഗവേഷകനായ കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സബ്സ്റ്റന്‍സ് യൂസ് റിസര്‍ച്ചിന്റെ ഡയറക്ടറും പൊതുജനാരോഗ്യ- സാമൂഹിക പ്രൊഫസറുമായ ടിം നൈമി വ്യക്തമാക്കി.
1980ലാണ് മിതമായ അളവില്‍ മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന പ്രചരണം ശക്തമായത്. ഫ്രാന്‍സില്‍ ദിവസവും മദ്യം കഴിക്കുന്ന ആളുകള്‍ക്കിടയില്‍ ഹൃദ്രോഗത്തിന്റെ തോത് കുറയുന്നുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയിരുന്നു ഇത്. എന്നാല്‍, ഈ വാദം തെറ്റാണെന്ന് തെളിഞ്ഞതോടെ അതിനെ ” ഫ്രഞ്ച് വിരോധാഭാസം” എന്ന് വിശേഷിപ്പിച്ചു. വാസ്തവം എന്താണെന്ന് പുറത്തുവന്നെങ്കിലും ആളുകള്‍ ഇപ്പോഴും അംഗീകരിക്കുന്നില്ലെന്നതാണ് വാസ്തവം. 13,500 പഠനങ്ങളെ മദ്യവ്യവസായം സ്വാധീനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക