കഴിഞ്ഞ ദിവസം രാജ്യത്ത് 10,112 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 67,806 ആയി.
കാർമൽ ട്രോഫി ബാസ്ക്കറ്റ്ബോൾ വനിതാ വിഭാഗം മത്സരത്തിൽ കെഎസ്ഇബി ജേതാക്കൾ
അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. കേരളത്തിൽ പരിശോധന നടത്തിയവരിൽ നാലിലൊന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച ഏറ്റവും കൂടുതൽ പേരുള്ള സംസ്ഥാനം കേരളമാണ്.
അതേസമയം 29 മരണങ്ങൾ കൂടി രാജ്യത്ത് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.03 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക