ചോദ്യോത്തര വേള ഉണ്ടാകുമെന്നായിരുന്നു നേരത്തെ മുതൽ അറിയിച്ചിരുന്നത്. അതിനായി വിദ്യാർത്ഥികളും തയ്യാറായിരുന്നു. എന്നാൽ, യുവം വേദിയിൽ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടായില്ല. പ്രസംഗം കഴിഞ്ഞ ശേഷം പ്രധാനമന്ത്രി വേദി വിട്ടു. നേരത്തെ യുവാക്കളോട് പ്രധാനമന്ത്രി സംവദിക്കുമെന്ന് അറിയിച്ചിരുന്നു.
അതിനാൽ തന്നെ പരിപാടിയിലേയ്ക്ക് വിദ്യാർത്ഥികളെ ഉൾപ്പെടെ നിരവധി യുവാക്കളെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ സംവാദ പരിപാടി നടന്നില്ല. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. പരിപാടി ഇത്തരത്തിൽ തന്നെയാണോ നടത്താൻ ഉദ്ദേശിച്ചത് എന്നതാണ് ഇപ്പോൾ വ്യക്തമാക്കേണ്ടത്.
എന്നിരുന്നാലും യുവാക്കളോട് ഇന്ത്യയെ സംബന്ധിച്ചും ഭാവി കാര്യങ്ങളെ കുറിച്ചും പ്രതീക്ഷകളെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക