നല്ല തണുത്ത ഫ്രൂട്ട് സാലഡ് കഴിക്കുമ്പോള്‍ തന്നെ വയറും മനസും ഒരുപോലെ തണുക്കും. രുചിയൂറും മിക്സഡ് ഫ്രൂട്ട് സാലഡ് തയാറാക്കിയാലോ ?
ചേരുവകള്‍
ഏത്തപ്പഴം – രണ്ട്
ഓറഞ്ച് – രണ്ട്
മാമ്പഴം – ഒന്ന്
ആപ്പിള്‍ – ഒന്ന്
പേരയ്ക്ക – ഒന്ന്
പച്ച മുന്തിരിങ്ങ – 150ഗ്രാം
ചെറി – 1
നാരങ്ങ – 1
പഞ്ചാര – 100ഗ്രാം
തയ്യാറാക്കുന്ന വിധം
എല്ലാ പഴങ്ങളും ചെറുതായി നുറുക്കുക. അതിലേക്ക് നാരങ്ങ നീര് ഒഴിക്കുക. അതിനുശേഷം പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കുക. ഉരുക്കിയ പഞ്ചസാര പഴങ്ങളിലേക്ക് ചേര്‍ക്കുക. അതിനുശേഷം തണുപ്പിച്ച് കഴിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക