പ്രമുഖ വ്യക്തികളുടെ ബ്ലൂടിക്ക് ബാഡ്ജുകൾ പുനഃസ്ഥാപിച്ച് ട്വിറ്റർ. പണമടയ്ക്കാത്ത എല്ലാ ട്വിറ്റർ അക്കൗണ്ടുകളിലെയും ബ്ലൂ ചെക്ക് മാർക്കുകൾ ട്വിറ്റർ എടുത്തുകളഞ്ഞിരുന്നു.
എന്നാൽ ദിസങ്ങൾക്ക് ശേഷം ഉയർന്ന പ്രൊഫൈൽ ഉള്ളവരുടെ ബ്ലൂ ചെക്ക്മാർക്കുകൾ തിരികെ നൽകിയിരിക്കുകയാണ് ട്വിറ്റർ.
ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ പണമടച്ച് സബ്സ്ക്രിപ്ഷൻ നേടാത്ത അക്കൗണ്ടുകളുടെ ഐക്കണുകൾ നീക്കം ചെയ്യാൻ തുടങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാബ് ബച്ചൻ മുതൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വരെയുള്ള ഇന്ത്യൻ സെലിബ്രിറ്റികൾക്കും മുൻനിര രാഷ്ട്രീയക്കാർക്കും അവരുടെ ട്വിറ്റർ അക്കൗണ്ടുകളിൽ വെരിഫൈഡ് ബ്ലൂ ടിക്കുകൾ നഷ്ടമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക