സംസ്ഥാനത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി) പദ്ധതിയുടെ സ്കൂൾതല മധ്യവേനലവധി ക്യാമ്പിന് ഇന്നുമുതൽ തുടക്കമാകും. ഇന്നുമുതൽ 29 വരെ സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി ആണ് ക്യാമ്പ് നടക്കുക.
ചൂട് കൂടുമ്പോള്‍ തണുത്ത വെള്ളം കുടിക്കാമോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നതിങ്ങനെ
നാലു ദിവസങ്ങളിലായി 10 സെഷനുകളും 14 ആക്ടിവിറ്റികളും ക്യാമ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ‘അയാം ദി സൊല്യൂഷൻ’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
സമൂഹം, പരിസ്ഥിതി, സമ്പദ്വ്യവസ്ഥ എന്നിവയിലെ പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനുവേണ്ടി എട്ട് മാർഗ്ഗങ്ങളാണ് പ്രധാനമായും ക്യാമ്പിൽ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക