കിഴക്കൻ ലഡാക്കിലെ ഗാൽവനിൽ ഇന്ത്യ-ചൈന സംഘർഷത്തിനിടെ വീരമൃത്യുവരിച്ച നായിക് ദീപക് സിങ്ങിന്റെ ഭാര്യ രേ ഖാ സിങ്ങിനെ ശനിയാഴ്ച കരസേന സൈനിക ഓഫീസറായി നിയമിച്ചു.
ലെഫ്റ്റനന്റ് പദവിയിൽ കിഴക്കൻ ലഡാക്കിലാണ് ആദ്യനിയമനം. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ (ഒ.ടി.എ.) പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് 29-കാരിയായ രേഖയെ ആർമി ഓർഡനൻസ് കോറിൽ നിയമിച്ചത്. നായിക് ദീപക് സിങ്ങും ആർമി ഓർഡനൻസ് കോറിലാണ് സേവനമനുഷ്ഠിച്ചത്.
ഗാൽവൻ താഴ്വരയിലെ ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികർക്ക് വൈദ്യസഹായം നൽകുന്നതിൽ മുൻനിരയിലുണ്ടായിരുന്ന നായിക് സിങ്ങിന് 2021-ൽ മരണാനന്തര ബഹുമതിയായി രാജ്യം വീർചക്ര നൽകി ആദരിച്ചിരുന്നു. 2020 ജൂൺ 15-ന് കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ചൈനീസ് സൈന്യവുമായുണ്ടായ സംഘർഷത്തിനിടെ 20 കരസേനാംഗങ്ങളാണ് വീരമൃത്യു വരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക