കർണാടക പൊലീസിനെതിരായ ഹർജിയിൽ അബ്ദുൾ നാസർ മദനിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. കേരളത്തിൽ സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരായ ഹർജിയിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചിട്ടും ഈ പണം അടക്കം മദനിക്ക് വെല്ലുവിളിയായിരുന്നു.
കേരളത്തിലേക്ക് വരാൻ അബ്ദുൾ നാസർ മദനിക്ക് സുപ്രീം കോടതിയാണ് അനുമതി നൽകിയത്. ആ സമയത്ത് തന്നെ കർണാടക പൊലീസ് സുരക്ഷയൊരുക്കണമെന്ന നിർദ്ദേശവും സുപ്രീം കോടതി വെച്ചിരുന്നു. സുരക്ഷയ്ക്കുള്ള ചെലവ് മദനിയിൽ നിന്ന് ഈടാക്കാനുമായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. തുടർന്ന് കർണാടക പൊലീസ് ഒരു സമിതിയെ നിയോഗിച്ച് സുരക്ഷ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക