കൊല്ലം ബൈപ്പാസിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്നു മരണം. കാറുകൾ കൂട്ടിയിടിച്ചും ബൈക്ക് അപകടവുമാണ് നടന്നത്. കൊല്ലം ബൈപ്പാസിൽ മങ്ങാട് ആണ് സംഭവം.
അനാവശ്യ കോളുകൾ തടയാനുള്ള സംവിധാനം; അനുവദിച്ച സമയം ഇന്ന് അവസാനിക്കും
കാറുകൾ കൂട്ടിയിടിച്ച് ഹോമിയോ ഡോക്ടർ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. അതേസമയം, ബൈക്ക് അപകടത്തിൽപ്പെട്ട് കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരനും മരിച്ചു.
മങ്ങാട് പാലത്തിനു സമീപം കാറുകൾ കൂട്ടിയിടിച്ചാണ് രണ്ടുപേർ മരിച്ചത്. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ, കാറിന്റെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. മങ്ങാട് ഉണ്ടായ ബൈക്ക് അപകടത്തിൽ കൊല്ലം ജില്ലാ കളക്ടറുടെ ഓഫീസിലെ ജൂനിയർ റിസോഴ്സ് പേഴ്സൺ രഞ്ജിത്താണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക