ഇല്ലാത്ത ജാതിവാല് എങ്ങിനെ മുറിച്ചു മാറ്റാൻ സാധിക്കുമെന്ന് സിനിമാ താരം നവ്യാ നായരുടെ ചോദ്യം. നവ്യാ നായര്‍ എന്ന പേര് താന്‍ സിനിമയില്‍ വന്നതിനു ശേഷം സ്വീകരിച്ചതാണെന്നും തന്റെ റെക്കോര്‍ഡിക്കല്‍ പേര് ഇപ്പോഴും ധന്യാ വീണ എന്നുമാണെന്നാണ് നവ്യാ നായര്‍ പറയുന്നത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ താന്‍ ആദ്യമായി സിനിമയിലെത്തുന്നത്. അന്ന് എനിക്ക് നല്കിയ പേരാണ് നവ്യനായര്‍ ആ പ്രായത്തില്‍ അതിനെതിരെ പറയാനുള്ള ഒരു പ്രാപ്തി എനിക്കില്ലായിരുന്നു. ഈ പ്രായത്തില്‍ ഞാന്‍ പേരിന്റെ കൂടെയുള്ള ആ വാല് മുറിച്ചു കളഞ്ഞാല്‍ പോലും എല്ലാവരുടെയും മനസില്‍ ഞാന്‍ നവ്യാ നായര്‍ ആയിരിക്കും എന്നും താരം കൂട്ടിച്ചേർത്തു.
ഇനി ജാതിവാല് മുറിക്കാം എന്ന് വച്ചാല്‍ എന്റെ ഔദ്യോഗിക പേര് ധന്യ വീണ എന്നാണ്. എല്ലാ രേഖകളിലും അങ്ങനെയാണ്. അതിലൊന്നും ജാതിവാല് ഇല്ല. പിന്നെ എങ്ങനെ മുറിക്കും. ജാതിപ്പേര് മോശമാണ് എന്ന് വിചാരിച്ചല്ല ഇത് പറയുന്നത്. മുറിക്കാന്‍ എനിക്കൊരു വാലില്ല എന്നതാണ് സത്യം എന്നാണ് നവ്യ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക