ഡ്രൈഡേ ദിനത്തില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി യുവാവ് പിടിയിലായി. വില്പനയ്ക്ക് വേണ്ടി ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന 13.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായാണ് യുവാവ് എക്സൈസിന്റെ പിടിയിലായത്.
കറുപ്പിലഴകായ് കജോൾ; സ്റ്റൈലൻ ചിത്രങ്ങൾ പങ്കുവച്ച് താരം
പാലക്കാട് കരിമ്പ ഇടക്കുറുശ്ശി ജംഗ്ഷന് കുന്നംതുരുത്തി വീട്ടില്‍ സംഗീതി (35)നെയാണ് മണ്ണാര്‍ക്കാട് എക്സൈസ് റേഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആദര്‍ശിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്ക് മാത്രമേ പ്രമോഷന് ചെയ്യു എന്ന് പറഞ്ഞിട്ടില്ല; പ്രതികരണവുമായി സംയുക്ത
500 മില്ലീ ലിറ്ററിന്റെ 27 കുപ്പികളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതി മാസങ്ങള്‍ക്ക് മുമ്പ് ചാരായം കൈവശം വെച്ചതിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്നയാളാണെന്ന് എക്സൈസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക