രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,962 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
ഇത് ഇന്നലെ രേഖപെടുത്തിയതിനേക്കാൾ 6% കൂടുതലാണ് ഇത്. അതേസമയം, സജീവ കേസുകളുടെ എണ്ണം 40,177 ൽ നിന്ന് 36,244 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,82,294 സാമ്പിളുകൾ പരിശോധിച്ചു. 22 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിലാണ് ഏറ്റവും കൂടുതൽ മരണം(ഏഴ് പേർ). ഇതോടെ ആകെ മരണസംഖ്യ 5,31,606 ആയി ഉയർന്നു.
എന്നാൽ 7,873 പേർ രോഗമുക്തരായി. രാജ്യത്തെ കൊറോണ രോഗമുക്തി നിരക്ക് ഇപ്പോൾ 98.73 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.17 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.13 ശതമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക