കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ശരദ്പവാര്‍ രാജി വെച്ചത്. ഇതിന് പിന്നാലെ എന്‍സിപി നേതൃസ്ഥാനത്തേക്ക് ആര് വരുമെന്ന ചർച്ചയാണ് പുരോഗമിക്കുന്നത്. എന്നാൽ ഇപ്പോൾ സുപ്രിയാസുലേ ശരത് പവാറിന്റെ പിൻഗാമിയാകുമെന്ന വാർത്തയാണ് പുറത്തു വരുന്നത്.
കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പവാറിന്റെ മകള്‍ സുപ്രിയാ സുലേയെ വിളിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ഊഹാപോഹം ഉയരുന്നത്. അതേസമയം വാർത്തയിൽ ഇതുവരെ രാഹുൽ ഗാന്ധിയോ സുപ്രിയയോ പ്രതികരിച്ചിട്ടില്ല.
താന്‍ എന്‍സിപി നേതൃസ്ഥാനം രാജി വെയ്ക്കുകയാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ശരദ്പവാര്‍ അറിയിച്ചത്. ചൊവ്വാഴ്ച ആത്മകഥയായ ലോക് മാസേ സംഗാതിയുടെ രണ്ടാം എഡീഷന് പുറത്തിറക്കിയ സമയത്തായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ എന്‍സിപി നേതാക്കളും പ്രവര്‍ത്തകരും തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
തീരുമാനത്തിന് പിന്നാലെ പവാര്‍ ഒരു 18 അംഗ കമ്മറ്റിയെ എടുക്കുകയും തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അജിത്പവാര്‍, സുപ്രിയാ സുലേ, ജയന്ത് പാട്ടീല്‍, ദിലീപ് വാള്‍സേ പാട്ടീല്‍, ചഗന്‍ ബുജ്ബാല്‍ എന്നിവരായിരുന്നു അതിലെ അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക