മധ്യവേനലവധി കാലത്ത് ക്ലാസുകൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇക്കാലത്ത് ക്ലാസുകൾ നടത്തരുതെന്നാണ് നിർദേശം.
അമിതവിശപ്പിന് പിന്നിലെ ഒൻപത് കാരണങ്ങൾ
2017ൽ ഇതു സംബന്ധിച്ച നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് പല സ്ഥാപനങ്ങളും പാലിക്കാത്തതിനെ തുടർന്നാണ് സർക്കാർ വീണ്ടും സർക്കുലർ ഇറക്കിയത്. മധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തി, വേനൽച്ചൂട് കാരണം കുട്ടികൾക്ക് എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിച്ചാൽ സ്കൂൾ അധികാരികളായിരിക്കും ഉത്തരവാദികൾ.
ഹൃദയത്തെ കാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍…
വ്യവസ്ഥകൾ ലംഘിക്കുന്ന സ്കൂൾ അധികാരികൾ, അധ്യാപകർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക