ബിപിഎൽ കുടുംബങ്ങൾക്കുള്ള വീട് വയ്ക്കാൻ ആരെങ്കിലും ദാനമായോ വിലയ്ക്ക് വാങ്ങിയോ നൽകുന്ന ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം കുടുംബാംഗങ്ങൾ തന്നെയാണ് ഭൂമി നൽകുന്നതെങ്കിൽ ഈ ഇളവ് ബാധകമായിരിക്കില്ല.
രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ അമ്മയ്ക്ക് 6000 രൂപ നല്കുന്ന മാതൃവന്ദന യോജന കേരളത്തിലും
ഭൂമി ന്യായവിലയുടെ 10% തുകയാണ് രജിസ്ട്രേഷനായി ചെലവ് വരുന്നത്. ഇനി മുതൽ ഈ ചിലവ് ഒഴിവാക്കി കിട്ടും. ഒരു കുടുംബത്തിനായി 10 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ് ലഭ്യമാക്കുക.
മറ്റാരെങ്കിലും ഭൂമി ദാനമായോ വിലയ്ക്ക് വാങ്ങിയോ നൽകിയാലും 10 സെന്റ് വരെ ഇളവ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക