ശരത് പവാറിന്റെ രാജി 18 അംഗ കമ്മിറ്റി നിരസിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി തലവനും മഹാരാഷ്ട്രയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ശരദ് പവാര്‍ തന്റെ ചുമതലയില്‍ നിന്ന് ഒഴിയാന്‍ തീരുമാനിച്ചത് രണ്ട് ദിവസാം മുൻപാണ്. ഇതിന് ശേഷമാണ് 18 അംഗ കമ്മിറ്റി അദ്ദേഹത്തിന്റെ രാജി നിരസിച്ചത്.
പാര്‍ട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ശരദ് പവാര്‍ 18 അംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. ശരദ് പവാര്‍ അധ്യക്ഷനായി തുടരണമെന്ന പ്രമേയം എന്‍സിപി വക്താക്കള്‍ പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേലിന് സമര്‍പ്പിച്ചു. നമുക്ക് വര്‍ക്കിംഗ് പ്രസിഡന്റുമാരാകാം, പക്ഷേ ശരദ് പവാര്‍ പ്രസിഡന്റാകണം എന്നാണ് അവര്‍ പറഞ്ഞത്.
സംസ്ഥാനത്തിനും പാര്‍ട്ടിക്കും രാജ്യത്തിനും ഇപ്പോള്‍ നിങ്ങളെ ആവശ്യമുണ്ട്. നിങ്ങളാണ് ഈ പാര്‍ട്ടിയുടെ അടിത്തറ. നിങ്ങള്‍ രാജ്യത്ത് ബഹുമാനിക്കപ്പെടുന്ന നേതാവാണ്. നിങ്ങളുടെ സ്വാധീനം സംസ്ഥാനത്തുടനീളം കാണാന്‍ കഴിയും എന്ന് യോഗത്തിന് ശേഷം മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക