കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കുടുംബത്തെയും കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തുവെന്ന ആരോപണവുമായി കോൺഗ്രസ്. ചിറ്റാപൂരിലെ ബിജെപി സ്ഥാനാർത്ഥി മണികണ്ഠ റാത്തോഡും ബിജെപി പ്രവർത്തകനും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ആണ് ഇതിന് തെളിവായി കോൺഗ്രസ് പുറത്തുവിട്ടത്.
ഖാർഗെ കുടുംബത്തെ ഇല്ലാതാക്കുമെന്ന് അതിൽ പറയുന്നത് ഈ ഓഡിയോ ക്ലിപ്പിൽ കേൾക്കാം. മാലിക്കാർജുൻ ഖാർഗെയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കൊല്ലാനുള്ള ഗൂഢാലോചന ബിജെപിയുടെ തരംതാണ രാഷ്ട്രീയ പ്രവർത്തനമാണെന്ന് വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല വ്യക്തമാക്കിയിരുന്നു.
അതേസമയം കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്നും നാളെയും നടക്കും. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് ഒരേ വേദി പങ്കിടും. ഹുബ്ബള്ളിയിൽ വൈകിട്ടു നടക്കുന്ന സമ്മേളനത്തിലാണു ഇരുവരും പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക