വൈറലായി ഓടുന്ന ബെെക്കിലിരുന്ന് പരസ്പരം ചുംബിക്കുന്ന സ്വവർഗ ദമ്പതികളുടെ വിഡിയോ. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഹീറോ സ്പ്ലെൻഡർ ബെെക്കിലാണ് രണ്ട് പെൺകുട്ടികൾ അഭിമുഖമായി ഇരുന്ന് ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വിഡിയോയിൽ ഇവർ ഹെൽമറ്റും ധരിച്ചിരുന്നില്ല എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.
അതേസമയം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി വിമർശനങ്ങളും വരുന്നുണ്ട്. 3 നിരവധിപേരാണ് ഇതുവരെ വീഡിയോ കണ്ടത്. നിരവധി കമന്റുകളും വരുന്നുണ്ട്. അപകടകരമായ രീതിയിൽ ഉള്ള ഈ അഭ്യാസ പ്രകടനത്തിന് വലിയ വിമർശനമാണ് ഉയരുന്നത്. ഈ പെൺകുട്ടികൾ ആരാണെന്നോ ഇവർക്കെതിരെ കേസ് എടുത്തോ എന്ന് ഇതുവരെ വിവരങ്ങൾ ഇല്ല.
എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിലും ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. രാജസ്ഥാനിലെ അജ്മീറിലായിരുന്നു ഇത് നടന്നത്. ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക