കെട്ടിട നിർമ്മാണത്തിനായി ഓൺലൈനായും നേരിട്ടും ഏപ്രിൽ 9 വരെ അപേക്ഷ സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും പഴയ പെർമിറ്റ് ഫീസ് നിരക്കായിരിക്കും ബാധകമാകുക എന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറങ്ങിയിട്ടുണ്ട്.
ഞെട്ടിക്കുന്ന ലുക്കിൽ മമ്മൂട്ടി; ചിത്രങ്ങൾ വൈറൽ
അപേക്ഷ ഫീസ്, സ്ക്രൂട്ടിനി ഫീസ് എന്നിവയ്ക്കും തീരുമാനം ബാധകമായിരിക്കും. ഫീസ് കുത്തനെ കൂട്ടിയ സാഹചര്യത്തിൽ പഴയ അപേക്ഷകൾക്ക് പുതുക്കിയ നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള പുതിയ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക