ലൂസിഫറിന്റെ റീമേയ്ക്കിന് ശേഷം ചിരഞ്ജീവിയുടെ പുതിയ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ട്. മോഹൻലാൽ നായകനായി എത്തിയ ബ്രോ ഡാഡിയുടെ തെലുങ്കിൽ ഒരുക്കുന്നുവെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത് ഒടിടി യിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രമായിരുന്നു ‘ബ്രോ ഡാഡി’. മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന് ആണ് ഇപ്പോൾ തെലുങ്ക് പതിപ്പ് വരുന്നത്.
മുൻപ് ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഹിറ്റ് ആയിരുന്നു. ‘ഗോഡ്ഫാദർ’ എന്ന പേരിലാണ് തെലുങ്കിൽ ലൂസിഫറിന്റെ റീമേയ്ക്ക് റിലീസ് ചെയ്തത്. പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. മലയാളികൾക്കും ചിത്രം അത്രയ്ക്ക് ദഹിച്ചിരുന്നില്ല.
മോഹൻ രാജയാണ് ചിത്രം സംവിധാനം ചെയ്തത്. മലയാള സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനവും മോഹൻലാലിൻറെ സ്വാഗും കൂടിയായപ്പോൾ ചിത്രം കേരളക്കര മാത്രമല്ല രാജ്യത്തിന് പുറത്തും ഗംഭീര വിജയം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക