ദി കേരള സ്റ്റോറി സിനിമയ്ക്കെതിരെ പരാതിയുമായി മുസ്ലീം ലീഗ് രംഗത്ത്. കോടതിയിൽ നൽകിയ ഉറപ്പ് പാലിച്ചില്ലെന്നാണ് പരാതി. ഹൈക്കോടതിയിൽ വച്ച് നൽകിയ ഉറപ്പ് സിനിമയുടെ നിർമാതാവ് ലംഘിച്ചു എന്നാണ് പരാതി.
കർണാടകയിലെ ബാഗേപ്പള്ളി നിയോജകമണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥിക്ക് നേരെ ബിജെപി ആക്രമണം
മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട സംഭവങ്ങൾ യഥാർത്ഥത്തിലുള്ളതാണെന്ന് സിനിമയിൽ കാണിക്കുന്നതായി മുസ്ലിം ലീഗ് നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്.
ഉറപ്പുകൾ പാലിക്കാത്തതിനാൽ തന്നെ സിനിമയുടെ പ്രദർശനം തടയണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. സിനിമക്കെതിരെ മുഖ്യമന്ത്രിക്കും ഇവർ പരാതി നൽകിയിട്ടുണ്ട്. അതേസമയം, ദി കേരള സ്റ്റോറിയെ കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി മാറ്റുകയാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക