ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗുണങ്ങളും ദോഷങ്ങളും ഇന്ന് ചർച്ചയാവുന്നുണ്ട്.. ഇപ്പോഴിതാ എ.ഐയുടെ അപകടത്തെ കുറിച്ചുള്ള സൂചന നൽകുന്ന ഒരു വിഡിയോ പങ്കുവെച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ.
പുതുതലമുറയോട് തനിക്ക് സഹതാപം തോന്നുന്നുവെന്ന് കുറിച്ച് കൊണ്ട് ആണ് അദ്ദേഹം വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ ചൈനയിലെ ഒരു ക്ലാസ് റൂമിൽ നിന്നുള്ളതാണ്. ചൈനയിലെ ക്ലാസ് മുറികൾ വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ എ.ഐ ബാൻഡുകൾ ഉപയോഗിക്കുന്നതായാണ് റഹ്മാൻ പങ്കിട്ട വിഡിയോയിൽ കാണിക്കുന്നത്.
അതേസമയം വിദ്യാർഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനും അവരുടെ വികാരങ്ങളെക്കുറിച്ച് അധ്യാപകനെ അറിയിക്കാനും ബാൻഡിന് കഴിയും. വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്താൻ ക്ലാസ് മുറികളിലും സ്കൂൾ പരിസരങ്ങളിലും റോബോട്ടുകൾ ഉള്ളതായും വിഡിയോയിൽ കാണാം.
2019-ൽ പുറത്തുവന്ന ആ വിഡിയോ വീണ്ടും പങ്കുവെച്ചുകൊണ്ട് പുതിയ തലമുറ ഒരേ സമയം അനുഗ്രഹിക്കപ്പെട്ടവരും ശപിക്കപ്പെട്ടവരുമാണോ? കാലത്തിന് മാത്രമേ അത് തെളിയിക്കാൻ കഴിയൂ എന്നാണ് എ.ആർ റഹ്മാൻ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക