കോഴിക്കോട് മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റതായി റിപ്പോർട്ട്. യുവാവിന്റെ പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.
കോഴിക്കോട്ടെ റെയില്‍വേ ജീവനക്കാരന് ഫാരിസിന് ആണ് പൊള്ളലേറ്റത്. രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
അടുത്തിടെ മൊബൈൽ പൊട്ടിതെറിച്ചു കൊച്ചു കുഞ്ഞു മരിച്ചത് വലിയ വാർത്തയായിരുന്നു. അതിന്റെ ആശങ്ക മാറുന്നതിനിടെ ആണ് വീണ്ടും ഒരു അപകടം ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക