ശ്രീനാഥ് ഭാസിയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എം. ബാദുഷ രംഗത്ത്. ഖജ്രാവോ ഡ്രീംസ് എന്ന സിനിമയുടെ സമയത്ത് ആണ് തനിക്ക് താരത്തിൽ നിന്നും മോശം അനുഭവം ഉണ്ടായത് എന്നാണ് ബാദുഷ പറയുന്നത്.
എയർപോർട്ടിൽ താൻ തന്നെ ചെക്ക് ഇൻ ചെയ്യിച്ച ഭാസി ഒരു കാരണവുമില്ലാതെ ഇറങ്ങി വരികയായിരുന്നുവെന്നാണ് ബാദുഷ പറയുന്നത്. എന്നാൽ ഈ വിഷയത്തിൽ പരാതി നൽകണമെന്ന് നിർമ്മാതാവിനോട് പറഞ്ഞിരുന്നു. എന്നാൽ സിനിമ നടക്കട്ടെയെന്ന് കരുതി അദ്ദേഹം അത് ചെയ്തില്ല. ഒടുവിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊണ്ടുവന്ന് ഫ്ളൈറ്റിൽ കയറ്റിവിടുകയായിരുന്നു. താനും അപ്പോൾ പ്രതികരിക്കാൻ പോയാൽ നടന് വാശി കൂടുകയും സിനിമ നിന്നുപോവുകയും ചെയ്തേനേ എന്നും ബാദുഷ പറഞ്ഞു.
അതേസമയം ഷെയിൻ നിഗവുമായി മൂന്ന് ചിത്രങ്ങൾ ചെയതിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ലെന്നും ബാദുഷ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക