നമീബിയയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ച ചീറ്റപ്പുലികളിൽ അഞ്ചെണ്ണത്തെ തുറന്നു വിടാൻ തീരുമാനം. ഇവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെട്ട അഞ്ചെണ്ണത്തെ മഴക്കാലം തുടങ്ങുന്നതിനു മുൻപ് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്നു വിടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
കിലോയ്ക്ക് 50 രൂപയിൽ താഴെയുള്ള ആപ്പിളിന്റെ ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തി ഇന്ത്യ
മൂന്ന് പെൺ, 2 ആൺ ചീറ്റകളെയാണ് തുറന്നുവിടുന്നത്. നേരത്തെ നാലെണ്ണത്തെ കുനോയിൽ തുറന്നു വിട്ടിരുന്നു. ഇന്ത്യൻ വനങ്ങളിൽ നിന്ന് 70 വർഷം മുൻപ് ചീറ്റപ്പുലികൾ ഇല്ലാതായിരുന്നു.
ഇവയെ വീണ്ടും കൊണ്ടുവരുന്നതിനായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ ചീറ്റ’യുടെ ഭാഗമായി ആഫ്രിക്കയിൽ നിന്ന് 20 ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക