കേരളത്തിലെ വനിത കൂട്ടായ്മയായ കുടുംബശ്രീ ലോകത്തിന് മാതൃകയാണെന്ന് മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീൻ.
പാലക്കാട് മണ്ണാർക്കാട് നഗരസഭ കുടുംബശ്രീ സിഡിഎസ് രജത ജൂബിലി വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കഴിഞ്ഞ 5 തവണയായുള്ള സി ഡി എസ് ചെയർപേഴ്സൺമാരെ ആദരിച്ചു. നഗരസഭ ചെയർമാൻ സി മുഹമ്മദ് ബഷീർ, സി ഡി എസ് ചെയർപേഴ്സൺ റജീന ഊർമിള, നഗരസഭ വൈസ് ചെയർപേഴ്സൺ കെ പ്രസീത, സ്ഥിരം സമിതി അദ്ധ്യക്ഷരായ മാസിത, ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക