സംസ്ഥാനത്ത് മഴ കൂടാൻ സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി പ്രാപിച്ചതോടെ അടുത്ത മണിക്കൂറുകളിൽ തന്നെ ഇത് തീവ്ര ന്യൂനമർദമായി മാറുവാൻ സാധ്യതയുണ്ടെന്നാണ് വിവരം.
അജ്ഞാത കോളുകൾ വാട്സാപ്പിലും വരുന്നുണ്ടോ? തിരിച്ചറിയാൻ വാട്സാപ്പിലും ഇനി ട്രൂ കോളർ
മാത്രമല്ല, നാളെയുടെ ഇത് മോക്ക ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല എങ്കിലും മഴ ശക്തമാകുവാനുള്ള സാഹചര്യം കൂടുതലാണ് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു,
പ്രതികരിക്കാൻ ഇവിടെ എഴുതുക