ബിഎസ്എൻഎൽ 4ജി സേവനം യാഥാർത്ഥ്യമാകുന്നു. രാജ്യത്താകെ ഒരുലക്ഷം ഇടങ്ങളിൽ 4ജി ലഭ്യമാക്കുന്നതിനുള്ള ടെൻഡറിന് മന്ത്രിമാരുടെ ഉപസമിതി അംഗീകാരം നൽകി കഴിഞ്ഞു.
സാങ്കേതിക ഉപകരണങ്ങൾക്കുള്ള പർച്ചേസ് ഓർഡർ ഏഴു ദിവസത്തിനകം ബിഎസ്എൻഎൽ നൽകും. ഓർഡർ നൽകി കഴിഞ്ഞാൽ 4ജി രാജ്യമാകെയെത്താൻ 18 മുതൽ 24 മാസം എടുക്കുമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക