സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് പുനസ്ഥാപിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഗ്രേസ്മാർക്ക് നൽകാനാണ് തീരുമാനം.
എന്നാൽ എത്ര മാർക്കായിരിക്കും നൽകുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നേരത്തെ ദേശീയതല മത്സരങ്ങളിലെ പങ്കാളിത്തത്തിനും ഗ്രേസ്മാർക്ക് നൽകിയിരുന്നെങ്കിലും കഴിഞ്ഞമാസം ഗ്രേസ് മാർക്ക് സംവിധാനം പരിഷ്കരിച്ചപ്പോൾ ദേശീയതലത്തിൽ മെഡൽ നേടുന്നവർക്ക് മാത്രം 25 മാർക്ക് എന്ന നിലയിൽ പരിമിതപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക