സർക്കാർ, എയ്ഡഡ് കോളേജുകളിലെ കോഴ്സുകളിൽ നിയമപ്രകാരം അനുവദിച്ച പരമാവധി സീറ്റുകളിലേക്ക് പ്രവേശനം നടത്തുവാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാർ സർവകലാശാലകൾക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ചുള്ള ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
റോഡ് ക്യാമറ; പരിശോധനയെ ഭയമില്ലെന്ന് കെൽട്രോൺ
സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥി പ്രവേശന നിരക്ക് വർധിപ്പിക്കണമെന്നാണ് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശുപാർശ അനുസരിച്ച് വ്യക്തമാക്കുന്നത്. അനുവദിച്ചിരിക്കുന്ന പരമാവധി സീറ്റിനേക്കാൾ താഴെ വിദ്യാർഥികളെ മാത്രമാണ് ഇപ്പോൾ പല കോളേജുകളിലും പ്രവേശിപ്പിക്കുന്നത്.
ഈ സാഹചര്യത്തിലാണ് സർവകലാശാലകൾക്ക് നിർദ്ദേശം നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക