സുഹൃത്തുമായി യാത്ര ചെയ്യുന്നതിനിടയിൽ നടി ഗൗരി കിഷനും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായതായി റിപ്പോർട്ട്. താരത്തിന്റെ വാക്കേറ്റതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഗൗരി കിഷന്റെ പുതിയ ചിത്രമായ ‘ലിറ്റിൽ മിസ് റാവുത്തറിലെ’ നായകനായ ഷെർഷ ഷെരീഫാണ് നടിക്കൊപ്പമുള്ളത്. വാഹനത്തിന്റെ ആർസി ബുക്കിന്റെ കാലാവധി കഴിഞ്ഞതാണ് തർക്കത്തിന് കാരണം എന്നാണ് പുറത്തു വരുന്ന വിവരം.
‘ഞാൻ ഇരുപത്തിമൂന്ന് വയസുള്ള കുട്ടിയാണ്. എനിക്ക് നിങ്ങൾ ആണുങ്ങളുടെയത്ര എന്താണെന്ന് വച്ചാൽ ഇല്ലായിരിക്കും. അതുകൊണ്ട് തന്നെ ഞാൻ നിർത്താൻ കുറച്ച് ഡിലേയുണ്ടായി എന്നതാണ് ഞാൻ ചെയ്ത തെറ്റ്. ചെക്ക് ചെയ്യാതെ വണ്ടിയെടുത്തതാണ് അടുത്ത തെറ്റ്. ആർ സി ബുക്കിന്റെ കാലാവധി തീർന്നു എന്നുള്ളത് ശ്രദ്ധിച്ചില്ല… ഇതുമൂന്നുമാണ് ഞങ്ങൾ ചെയ്ത തെറ്റ്. ഒരു സ്ത്രീയോട് രാത്രി പതിനൊന്ന് മണിക്ക് ഇങ്ങനെയാണോ നിങ്ങൾ സംസാരിക്കുന്നത്. ഒരു ബേസിക് റസ്പെക്ട് ഇല്ലാതെ, ടാർഗറ്റ് ചെയ്ത്… പുരുഷാധിപത്യ സ്വഭാവമാണ്. ഇത്തരം അപമാനം ഒരു സ്ത്രീയ്ക്കും ഒരിക്കലും ഉണ്ടാകരുത്.’ – എന്നാണ് ഗൗരി കിഷൻ വിഡിയോയിൽ പറയുന്നത്.
അതേസമയം ഇതൊരു പ്രാങ്ക് വീഡിയോ ആണോ യഥാർത്ഥത്തിൽ നടന്നത് ആണോ അതോ സിനിമയുമായി ബന്ധപ്പെട്ടുള്ള വീഡിയോയാണോയെന്നൊന്നും ഇതുവരെ വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക