കെഎസ്ആർടിസിയിൽ ഏപ്രിൽ മാസത്തെ രണ്ടാം ഗഡു ശമ്പള വിതരണം ഇനിയും വൈകാൻ സാധ്യത. ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ള 50 കോടി രൂപ ഇനിയും ധനവകുപ്പ് അനുവദിച്ചിട്ടില്ല.
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില; വിപണിക്ക് ആശ്വാസകരം
കെഎസ്ആർടിസി ദിവസ കലക്ഷനിൽ നിന്ന് മാറ്റിവെച്ച 40 കോടി ഉപയോഗിച്ചാണ് ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തതെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു.
അതേസമയം, ശമ്പളം ഗഡുക്കളായി നൽകുന്നതിലും വൈകുന്നതിലും പ്രതിഷേധിച്ച് യൂണിയനുകൾ സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചിട്ടുള്ളതിനാൽ മൂന്ന് അംഗീകൃത യൂണിയനുകളുമായി ഗതാഗത മന്ത്രിയും മാനേജ്മെന്റും ഇന്ന് ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക