മദ്യപരസ്യ കുറ്റങ്ങൾ കോടതിയിലെത്തിക്കുന്നതിനു മുൻപ് തന്നെ തുക അടച്ച് തീർക്കുന്നതിന് തീരുമാനം. ഇതിനായി അബ്കാരി നിയമത്തിൽ ഭേദഗതി കൊണ്ടുവരും.
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകുക, സിനിമയിലെ മദ്യപാന ദൃശ്യത്തിൽ ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് നൽകാതിരിക്കുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾ കോടതിയിലെത്തിക്കാതെ തീർക്കാനാണ് തീരുമാനം.
പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം അടുത്തമാസം 22ന്
നിലവിൽ, മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ പരസ്യം നൽകിയാൽ ആറ് മാസം വരെ തടവും 25000 രൂപ വരെ പിഴയുമാണ് ശിക്ഷ. ദൃശ്യ മാധ്യമങ്ങളിൽ ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്നെഴുതി കാണിക്കാത്തവർക്ക് ആറ് മാസം വരെ തടവും 10000 രൂപ വരെ പിഴയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക