സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുര മനോഹര മോഹം’. ‘മധുര മനോഹര മോഹം’ എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു. സ്റ്റെഫി സേവ്യര്‍ ചിത്രത്തിലെ ‘തത്തണ തത്തണ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കെ എസ് ചിത്രയാണ് ആലാപനം.
സ്റ്റെഫി സേവ്യറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഷറഫുദ്ധീൻ, രജിഷാ വിജയൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്രു സെല്‍വ രാജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക