ശുഭ സൂചന നൽകുന്ന തെരെഞ്ഞെടുപ്പാണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബിജെപി പ്രാധാന്യത്തോടെ കണ്ട തെരെഞ്ഞെടുപ്പാണ്. കർണാടകയിൽ എത്തിയ മോദി അരഡസൻ ഷോ നടത്തി.പക്ഷെ തോൽവി നേരിട്ടു. കണ്ണൂരില്‍ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കർണാടകയിൽ ബിജെപി തോൽവിയുമായി പൊരുത്തപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ ദിവസം തെക്കേ ഇന്ത്യയിൽ ഒരിടത്തും ബിജെപി ഇല്ലാത്ത ദിവസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യം ബിജെപിയുടെ പതനം ആഗ്രഹിക്കുന്നു. ബിജെപി അധികാരത്തിൽ വന്നാൽ സർവനാശം സംഭവിക്കും. എന്നാൽ ജയിച്ച കോൺഗ്രസും ചില പാഠങ്ങൾ പഠിക്കണം. കോൺഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക