സുരേഷ് ഗോപി, ബിജു മേനോന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഗരുഡന്. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. നവാഗതനായ അരുണ്‍ വര്‍മ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിര്‍മ്മാണം. ചിത്രത്തില്‍ ഇപ്പോള്‍ പ്രധാന താരമായ സുരേഷ് ഗോപി ജോയിന്‍ ചെയ്തിരിക്കുകയാണ്. സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗിന് എത്തിയ ചിത്രങ്ങള്‍ നിര്‍മ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് പങ്കുവച്ചത്.
അതേ സമയം വെള്ളിയാഴ്ച നടന്ന ചിത്രത്തിന്റെ പൂജയില്‍ അണിയറപ്രവർത്തകരും അഭിനേതാക്കളും അവരുടെ ബന്ധുമിത്രാദികളും പങ്കെടുത്തു. സംവിധായകൻ അരുൺ വർമ്മയുടെ ഗുരു കൂടിയായ മേജർ രവിയാണ് ആദ്യ ഭദ്രദീപം തെളിച്ചത്. അഭിരാമി, ലിസ്റ്റിൻ സ്റ്റീഫൻ, വിനയ് ഗോവിന്ദ്, തലൈവാസൽ വിജയ്, മിഥുൻ മാനുവൽ തോമസ്, അരുൺ വർമ്മ എന്നിവർ ഭദ്രദീപം തെളിക്കൽ ചടങ്ങ് പൂർത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക